Thursday 18 June 2015

ഗൾഫുകാരൻ കണ്ണാടി നോക്കുമ്പോൾ

http://www.cyberjalakam.com/aggr/refresh_feed.php?bid=7927

സോഷ്യലിസം ആകൃതി നഷ്ടപ്പെട്ട ഒരു തൊപ്പി പോലെയാണ്, കാരണം എല്ലാവരും   ഒരേ തൊപ്പി തന്നെ    ഉപയോഗിക്കുന്നു'   എന്ന്  എവിടെയോ വായിച്ചിട്ടുണ്ട് . . പ്രവാസത്തിന്‍െറ കാര്യം  നേരെ  മറിച്ചാണ് എഴുത്തുകാര്‍ പ്രവാസികളെ കുറിച്ച്  എഴുതുമ്പോള്‍,  മാധ്യമങ്ങള്‍ അവരുടെ പ്രശ്നം  ഏറ്റടെുക്കുമ്പോള്‍,  ഗായകര്‍ അവരെക്കുറിച്ച് പാടുമ്പോള്‍  സിനിമാ സംവിധായകര്‍ അവരുടെ ജീവിതം  അഭ്ര പാളിയില്‍ ചിത്രീകരിക്കുമ്പോള്‍,  എന്തിനു പറയുന്നു  രാഷ്ട്രീയ നേതാക്കള്‍ അവരുടെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുമ്പോള്‍ പോലും വിഷയം   കൂടുതല്‍  സജീവമാവുകയും  അതിന്‍െറ   പ്രസക്തി  വര്ധിക്കുകയും ചെയ്യുന്നു. കാരണം മറ്റൊന്നുമല്ല, അത് ഏറെക്കുറെ  ഒരു കറവപ്പശുവിന്‍െറ  കഥയായതിനാലാണ്. വേദനയുടെ, യാതനയുടെ, ത്യാഗത്തിന്‍െറഅവഗണനയുടെ, ചൂഷണത്തിന്‍െറ  ആകെ തുകയാണ് ആ കഥകള്‍ എന്നത് മറ്റൊരു കാരണം. അര്ത്ഥ‍ഗര്ഭവും ശ്രവണ സുന്ദരവുമായ  ഒരു ശോക ഗാനം പോലെ  അത് വീണ്ടും  വീണ്ടും കേള്ക്കാ ന്‍ നാം ആഗ്രഹിക്കുന്നു. കൂടെ ചിരിച്ചവരെ നിങ്ങള്‍ മറന്നേക്കാം, പക്ഷെ കൂടെ കരഞ്ഞവരെ ഒരിക്കലും മറക്കുകയില്ല ' എന്ന് ഖലീല്‍ ജിബ്രാന്‍ എഴുതിയിട്ടുണ്ട്. പ്രകാശം പരത്താന്‍ സ്വയം കത്തി ഇല്ലാതാവുന്ന ഒരു മെഴുകുതിരി പോലെ എന്ന് രണ്ടറ്റം മുട്ടിക്കാന്‍  പാട് പെടുന്ന  ഭൂരിപക്ഷം വരുന്ന  ഗള്ഫുകാരെക്കുറിച്ച് പറയാറുണ്ട്. ഗള്ഫിലെ പ്രവാസ ജീവിതത്തെ ചിലര്‍ നീരാളിയോട് ഉപമിക്കാറുണ്ട്. അതിന്്റെ  പിടിയിലമര്ന്നാല്‍ രക്ഷപ്പെടുക ശ്രമകരമാണ്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ പോയവര്‍ വീണ്ടും തിരിച്ചു വരുന്നു. പരിചയക്കാരനായ ഒരു തമിഴ്നാട് സ്വദേശി കുറേ കാലം  ദോഹയില്‍ ജോലി ചെയ്ത ശേഷം  മകന്‍ ഗള്ഫിലാണെന്നും സ്വന്തമായി ഫിഷിംഗ് ബോട്ടുണ്ടെന്നും പറഞ്ഞ് പ്രവാസം അവസാനിപ്പിച്ചു തിരിച്ചു പോയി. ഒരു കൊല്ലം കഴിയുമ്പോഴേക്കും എങ്ങനെയെങ്കിലും തിരിച്ചു വരാന്‍ അനുവദിക്കണമെന്ന്  തന്‍െറ തൊഴിലുടമയോട് താണ് കേണപേക്ഷിച്ച് തിരിച്ചു വന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ല .
കുടുംബം നോക്കാന്‍  വര്ഷങ്ങളോളം  ജോലി ചെയ്ത് ഒടുവില്‍ രോഗ ബാധിതനായി തിരിച്ചു ചെല്ലുന്ന പ്രവാസിയെ സ്വന്തം കുടുംബം പോലും അവഗണിക്കുമ്പോള്‍ അവന്‍ വേറെ എന്ത് ചെയ്യാന്‍..?
 25   വര്ഷം   ദോഹയിൽ ഒരു അറബി വീട്ടില്‍ ജോലി ചെയ്ത  മലയാളിയെ നേരിട്ടറിയാ0. 600   ഖത്തര്‍ റിയാലില്‍ നിന്ന് തുടങ്ങി 800 റിയാല്‍  വരെ ശമ്പളം   കിട്ടിയിരുന്നു. ശമ്പളം കിട്ടുമ്പോഴേക്ക് വീട്ടുകാരുടെ ഫോണ്‍ വരും, ആവശ്യങ്ങളുടെ പട്ടികയുമായി. രണ്ടു വര്ഷം മുമ്പ്  സുഖമില്ലാതെ  തളര്ന്ന് ദോഹയിലെ  ഹമദ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചപ്പോള്‍ വീട്ടുകാര്‍ വിവരം അന്വേഷിക്കാന്‍ പോലും മുതിര്ന്നില്ളെന്ന്  കൂടെ ജോലി ചെയ്യന്നവര്‍ പറഞ്ഞു.

കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ എന്‍െറ സഹപ്രവർത്തകനായിരുന്ന  ഗോപാല കൃഷ്ണന്‍ മാസ്റ്റര്‍ ചില പൂർവ  വിദ്യാർഥികൾക്കൊപ്പം    കാണാന്‍ വന്നു. വര്ഷങ്ങളായി  മാഷെ കണ്ടിട്ട്, അസുഖം ഒന്നുമില്ലല്ളോ?’ എന്ന അദ്ദേഹഹത്തിന്‍െറ കുശലന്വേഷണത്തിന് ഞാന്‍ മറുപടി പറയാന്‍ തുടങ്ങിയപ്പോള്‍ കൂടെ ഉണ്ടായിരുന്ന അദ്ദേഹത്തിന്‍െറ പൂർവ  വിദ്യാര്ത്ഥി ഇടപ്പെട്ട് പറഞ്ഞു മാഷെ , ഷുഗര്‍, കൊളസ്ട്രോള്‍, പ്രഷര്‍  എന്നിവയുണ്ടെങ്കില്‍ അത് പറയേണ്ടതില്ല . അത് ഗള്ഫു്കാരുടെ കൂടപ്പിറപ്പാണ്, മറ്റന്തെങ്കെിലും ഉണ്ടോ എന്നാണ് മാഷ് ഉദ്ദേശിച്ചതെന്ന്. എനിക്ക് ഇതൊക്കെ അല്ലാതെ മറ്റൊന്നും അവകാശപ്പെടാനില്ളെന്ന് ഞാനും പറഞ്ഞു . ഗോപാലകൃഷ്ണന്‍ മാഷിന് പ്രമേഹം പോലും പിടി പെടാത്തതില്‍ എനിക്ക് അസൂയയുണ്ടെന്ന് പറഞ്ഞപ്പോള്‍ മാഷ് പൊട്ടിച്ചിരിച്ചു. നാട്ടിലെ ജീവ കാരുണ്യ പ്രവര്ത്തനത്തില്‍ സജീവമാണ് ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍. ഖത്തറില്‍ ഒരു അറബി വീട്ടില് ജോലിചെതിരുന്ന എന്‍െറ നാട്ടുകാരനായ യുവാവിന്എ പ്രമേഹം കൂടി  കാൽ വിരൽ  മുറിച്ചു  എന്ന് അവര്‍ പറഞ്ഞപ്പോള്‍ വിഷമം തോന്നി. ഇദ്ദേഹത്തെ അവസാനം  ഞാന്‍ ദോഹയില്‍ കണ്ടുമുട്ടിയപ്പോള്‍ ആരോഗ്യവാനായിരുന്നു. വളരെ പാവപ്പെട്ട ഒരു കുടുംബത്തിലെ അംഗം. മാതാ പിതാക്കളെയും എനിക്കറിയാം. മരിക്കും വരെ അവരും സാമ്പത്തിക ക്ളേശം അനുഭവിച്ചവരായിരുന്നു.  ഒന്ന് കരകയറാം എന്ന പ്രതീക്ഷയില്‍ ദോഹയില്‍ എത്തിയതാണ് ആ യുവാവും. ഒരു കണ്ണിന്്റെത കാഴ്ച പോയതിനാലാണ് ഖത്തറില്‍ നിന്ന് നാട്ടിലേക്ക് മടങ്ങണ്ടേി വന്നതെന്ന് പിന്നീടറിഞ്ഞു. ഇത്തരം സംഭവങ്ങള്‍ അനവധിയാണ്. നാം അറിയാത്ത എത്രയെത്ര കഥകള്‍ വേറെ.  ഇന്ന് ചെറുപ്പക്കാര്‍ ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്വര്ക്ക്  സൈറ്റുകള്‍ വഴി ഇത്തരം പ്രശ്നങ്ങള്‍  ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും കഷ്ടപ്പെടുന്നവര്ക്ക്  സഹായം എത്തിക്കുവാനും ശ്രമിക്കുന്നുണ്ട്. അനീതിക്കും അഴിമതിക്കുമെതിരെ ശബ്ദമുയര്ത്തു വാനും അവര്‍ ഈ മാധ്യമം ഉപയോഗിക്കുന്നത് വളരെ ശ്ളാഘനീയമാണ്.

രണ്ടോ മൂന്നോ കൊല്ലം കൂടുമ്പോള്‍ ഒന്നോ രണ്ടു മാസം മാത്രമാണ് ഭൂരിഭാഗം പ്രവാസികള്ക്കും  സ്വന്തം കുടുംബവുമായി  ചിലവഴിക്കാന്‍ കിട്ടുക..  തിരിച്ചു പോരുന്ന ദിവസം ശോക മൂകമായ ഒരന്തരീക്ഷമാണ് വീട്ടില്‍. മക്കളുടെയും  ഭാര്യയുടെയും മുഖത്ത് നോക്കിയാല്‍ നിയന്ത്രിക്കാന്‍ കഴിയില്ല എന്നത് കൊണ്ട്  ആരുടേയും മുഖത്തു നോക്കാതെ ഇറങ്ങുന്നവരുണ്ട്. ഒരു പ്രാവശ്യം  എന്‍െറ ഒരു ബന്ധു കുവൈത്തില്‍ പോവാന്‍ വീട്ടില്‍ നിന്ന് ഇറങ്ങാന്‍ നേരത്ത്  ദുഃഖം സഹിക്കാനാവാതെ തളര്ന്ന്  വീണു. അന്ന് യാത്ര ചെയ്യാനാവാതെ മറ്റൊരു ദിവസത്തേക്ക് യാത്ര മാറ്റേണ്ടി വന്നു. പിതാവോ മാതാവോ ജീവിച്ചിരിപ്പുണ്ടെങ്കില്‍ യാത്രപറച്ചില്‍ വളരെ ശ്രമകരമാണ്. സുഖമില്ലാതിരിക്കുമ്പോഴും മകന്‍ ദോഹയിലേക്ക് തിരിച്ചുപോകുന്ന ദിവസം സ്വന്തം കൈ കൊണ്ട്  കൈപത്തിരി ഉണ്ടാക്കി   മുന്നിലിരുത്തി തീറ്റിച്ചത് നിറകണ്ണുകളോടെ ഓര്ക്കാ റുണ്ട് എന്‍െറ സുഹൃത്ത്. ഗള്ഫില്‍ നിന്ന്  ഇനി നീ വരുമ്പോള്‍ ഞാന്‍  ജീവിച്ചിരിപ്പില്ളെങ്കിലോ എന്നായിരുന്ന ആ ഉമ്മയുടെ ആധി. ഞാന്‍ മരിക്കുമ്പോള്‍ നീ എന്‍െറ അടുത്ത് നീ ഉണ്ടാകണമെന്ന് ആ ഉമ്മ എപ്പോഴും മകനോട് പറയാറുണ്ടത്രെ. ഉമ്മയുടെ ആയൊരു ആഗ്രഹം നിറവേറ്റാന്‍ ദൈവം  തനിക്ക് അവസരം നല്കിെയെന്ന് ഓര്ക്കു മ്പോള്‍ അവന്‍ വിങ്ങിപൊട്ടും.

ഗള്ഫില്‍ ജോലി ചെയ്യാന്‍ ലഭിച്ച അവസരം  ദൈവത്തിന്റെ വലിയൊരു അനുഗ്രഹമാണ്.  അതിനു നമ്മള്‍  പടച്ചവനോട്‌ വേണ്ടത്ര നന്ദി  കാണിക്കുന്നുണ്ടോ എന്നും . അനുഗ്രഹം ധൂർത്തിനും  പൊങ്ങച്ചത്തിനും വേണ്ടി നാം പാഴാക്കി കളയുന്നുണ്ടോ എന്നും  സമ്പാദിക്കാനുള്ള വ്യഗ്രതയില്‍ നാം അറിയാതെ തെറ്റ് ചെയ്തു പോവുന്നുണ്ടോ എന്നും നാം  പരിശോധിക്കുന്നത് പലപ്പോഴും നല്ലതാണ്  ഉദാഹരണത്തിന്, നിങ്ങളുടെ സ്പോൻസർ   അദ്ദേഹത്തിന്‍െറ വീട്ടിലേക്കോ കമ്പനിയിലേക്കൊ ഒരു ജോലിക്കാരന്‍െറ വിസ തന്നെന്നിരിക്കുക. നാട്ടില്‍ വിസ കാത്തു കഴിയുന്നസാമ്പത്തിക ക്ളേശം അനുഭവിക്കുന്ന ഒരു കുടുംബത്തെ രക്ഷിക്കാനുള്ള സുവര്ണാ്വസരമാണ് പടച്ചവന്‍ അതുവഴി നല്കുന്നത്. അതെങ്ങനെയാണ് വലിയ തുകക്ക് വില്ക്കാ  ഒരു പ്രവാസിക്ക്  തോന്നുന്നത് .  ഈ ചൂഷണ മനോഭാവം മിതഭാഷയില്‍ പറഞ്ഞാല്‍ ദൈവത്തോട്  കാണിക്കുന്ന നെറികേടാണ്. വിസ തന്ന അറബിയോടുള്ള വഞ്ചന മറുവശത്ത് വേറെ.

ഗൾഫ്  പണം  ധൂർത്ത് അടിക്കുമ്പോൾ  ഇതെല്ലാം ദൈവം കനിഞ്ഞു നല്കി യതാണെന്നും എപ്പോള്‍ വേണമെങ്കിലും തിരിച്ചെടക്കുമെന്ന് നാം ഓർക്കാത്തത്   എന്താണ്? ഏതു നിമിഷവും നാഥന്‍ നമ്മെ തിരിച്ചുവിളിക്കുമെന്നെങ്കിലും ചിന്തിക്കണ്ടേ...? ഗള്ഫില്‍ വെച്ചാണ് മരണം നമ്മെ തേടി എത്തുന്നതെങ്കില്‍ സൂപ്പര്മാ.ര്ക്കറ്റിലെ ഫ്രീസറില്‍ തണുത്ത് മരവിച്ച് കിടക്കുന്ന കോഴിയെ പോലെയാണ് നാം നാട്ടിലത്തെുക. ഐസ് പെട്ടി തുറന്നാല്‍ വേഗം മറവുചെയ്തില്ളെങ്കില്‍  ചീഞ്ഞളിയും ഈ ശരീരം.  ദോഹയില്‍ നമുക്കിടയില്‍ ഇത്തരം അഹംഭാവത്തിന്‍െറ  ലക്ഷണങ്ങള്‍  കണ്ടു തുടങ്ങിയാല്‍ ഹമദ് ഹൊസ്പിറ്റലിലെ മോര്ച്ചറിയിലേക്ക് പോവുക. അവിടെ മരവിച്ചുകിടക്കുന്ന ശവങ്ങളിലേക്ക്  ഒറ്റ നോട്ടം മാത്രം മതി രോഗം താനെ മാറാന്‍ . . മനുഷ്യന്‍െറ നിസ്സഹായവസ്ഥ ബോധ്യമാവാന്‍  പറ്റിയ സ്ഥലം വേറെ ദോഹയില്‍ ഉണ്ടെന്ന് തോന്നുന്നില്ല.

മാൻപവർ സപൈ്ള എന്ന സുന്ദരനാമത്തില്‍ ഗൾഫിൽ    മുക്കിലും മൂലയിലും  മുളച്ചു പൊങ്ങുന്ന  സ്ഥാപനങ്ങള്‍ കാണാം. വലിയ അധ്വാനം കൂടാതെ കാശുണ്ടാക്കാനുള്ള എളുപ്പ മാർഗമായിട്ടാണ് ഇതിനെ പലരുംകാണുന്നത്. തൊഴിലാളികളെ നക്കാപിച്ച കാശിന് ഇറക്കുമതി ചെയ്ത് അവരെ വലിയ   വേതനത്തിന് മറിച്ചു വില്ക്കുപന്ന പണി. പാവപ്പെട്ട ഒരു മനുഷ്യന്‍െറ  അദ്ധ്വാനവും വിയർപ്പും വിറ്റ് മറ്റൊരാള്‍ കാശാക്കുന്ന ബിസ്നസ്. ഇത്തരം കമ്പനികളുടെ മുതലാളിമാര്‍ കഴിക്കുന്ന ഭക്ഷണത്തിന് എപ്പോഴെങ്കിലും വിയര്പ്പ്  മണം  അനുഭവപ്പെട്ടാല്‍ അല്ഭുതപ്പെടാനില്ല. ഇങ്ങനെ ഒക്കെ ചിന്തിച്ചാല്‍ ഇന്ന് ജീവിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചേക്കാം. അല്ളെങ്കില്‍ തന്നെ നമ്മുടെയൊക്കെ ജീവന് എന്ത് ഉറപ്പാണ് ഉള്ളത്. ഏതു സമയവും പഴുക്ക ചക്ക വീഴുന്നത് പോലെ താഴെ വീഴാം. ആരും എടുത്തു കൊണ്ട് പോവാന്‍ സന്മനസ്സു കാണിച്ചില്ളെങ്കില്‍  ദോഹയിലെ റോഡരികില്‍  കാര്‍ തട്ടി ചത്തു കിടക്കുന്ന പൂച്ചകളില്‍ ഒന്നിനെ പോലെ അവിടെ കിടന്നേക്കാം...ബലദിയയുടെ വണ്ടിയോ, ആംബുലന്സോ എത്തുന്നതും കാത്ത് ഈച്ചയാര്ത്ത്യ കിടക്കാതിരിക്കട്ടെ നമ്മിലാരും
(ഒരുമനയൂര്  മഹല്ല് സോവനീരിൽ  പ്രസിധീകരിച്ച ലേഖനം)

By the father

...

No comments:

Post a Comment